മേയറുടെ കത്ത്: സമയം ചോദിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കും’
1 min read
തിരുവനന്തപുരം: കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് തേടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്തയച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് , ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുക്കും.എന്തിനാണ് തന്റെ മൊഴി എടുക്കുന്നത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞുമൊഴിയെടുക്കാന്‍ സമയം ചോദിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കും.പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനുള്ളതിനാല്‍ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളില്‍ അറിയിക്കാമെന്ന് ആനാവൂര്‍ നാഗപ്പന്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്.മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും.വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് അറിയില്ല.പാര്‍ട്ടി അന്വേഷണത്തില്‍ ഇപ്പോഴും അദ്ദേഹം കൃത്യമായ വിവരം നല്‍കിയില്ല.അന്വേഷണം ഉണ്ടാകും എന്ന് അദ്ദേഹം ആവര്‍ത്തിച്ചു .
ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലര്‍ ഡി.ആര്‍.അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. അനില്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ശുപാര്‍ശ കത്ത് എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കാനായി തയ്യാറാക്കിയ കത്താണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ വിവാദ കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒഴിവുകള്‍ നികത്താന്‍ സഹായം തേടി മേയര്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായെന്നും ഹര്‍ജില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആയിരത്തിലേറെ അനധികൃത നിയമനം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഹര്‍ജിക്കാരനായ ശ്രീകുമാ! നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് വിജലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു