ഗരുഡന്‍ കണ്ണൂര്‍ സ്ക്വാഡിനെ മറികടക്കുമോ
1 min read
സുരേഷ് ഗോപി നായകനായി എത്തുന്ന ഗരുഡന്‍ കളക്ഷനില്‍ കണ്ണൂര്‍ സ്ക്വാഡിനെ മറികടക്കുമോ. ചലച്ചിത്ര പ്രേമികള്‍ അതാണ് ഉറ്റുനോക്കുന്നത്. ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് ഗരുഡന്‍ നേടുന്നത്. ഇതുവരെയുള്ള ഗരുഡന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടും അതാണ് കാണിക്കുന്നത്.
നാലു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം ഗരുഡന്‍ ഇന്ത്യയില്‍ നിന്ന് നേടിയത് 6.93 കോടി രൂപയാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരായ സാക്‌നില്‍ക് പറയുന്നത്. ആദ്യ മൂന്നുദിവസം തന്നെ 5.16 കോടി രൂപ ഇന്ത്യയില്‍ നിന്ന് കളക്ഷന്‍ നേടിയിരുന്നു. ഏതാണ്ട് അതിനടുത്ത തുക വിദേശത്ത് നിന്നും ലഭിക്കും. കഴിഞ്ഞ ഞായറാഴചയായിരുന്നു ഇന്ത്യയില്‍ നിന്ന് ഗരുഡന്‍ മികച്ച കളക്ഷന്‍ നേടിയത്. 2.4 കോടി രൂപ. ഈ പോക്ക് പോയാല്‍ ഗരുഡന്‍ കണ്ണൂര്‍ സ്‌ക്വാഡിനെ മറികടക്കാനും സാദ്ധ്യതയുണ്ട്.
വമ്പന്‍ ഹിറ്റിലേക്കാണ് സുരേഷ് ഗോപിയുടെ ചിത്രം ഗരുഡന്‍ കുതിക്കുന്നത് എന്ന് വ്യക്തം. സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്!ത ചിത്രം എന്നുറപ്പാണ്. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡന്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും സിനിമ കണ്ടവരൊക്കെ പുകഴ്ത്തുകയാണ്.
അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ്, ദിവ്യാ പിള്ള , മേജര്‍ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.