ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം, കൈവിരല്‍ കടിച്ചെടുത്തു
1 min read
തിരുവനന്തപുരം: കല്ലറയില്‍ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരല്‍ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനില്‍ രവീന്ദ്രന്‍ നായര്‍(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. റബര്‍ ടാപ്പിങ് ജോലികള്‍ക്കായി രാവിലെ 6 മണിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. റബര്‍ തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് ചാടിയ കാട്ടുപന്നി രവീന്ദ്രന്‍ നായരെ ആക്രമിക്കുകയായിരുന്നു.
നിലത്ത് വീണ ഇദ്ദേഹത്തിന്റെ ഇടത്തേ കൈ ഒടിയുകയും തള്ളവിരല്‍ കാട്ടുപന്നി കടിച്ചെടുകുകയും ചെയ്തു. രവീന്ദ്രന്‍ നായരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവീന്ദ്രന്‍ നായരെ ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.