വയനാട്ടില്‍ കാട്ടുപന്നി ആക്രമണം; ഓട്ടോ കുത്തി മറിച്ചു, ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്
1 min read
വയനാട്: വയനാട് കോട്ടത്തറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഓട്ടോയുടെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റ വിശ്വനാഥനെ കമ്പളക്കാടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.