ആരാണ് ഈ ഉമ്മൻ ചാണ്ടി. എന്തിനാണ് മൂന്ന് ദിവസൊക്കെ

1 min read

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ. ഇത് നടന്റെ പതിവുരീതി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ. സമൂഹമാദ്ധ്യമങ്ങളിൽ ലൈവിലെത്തിയായിരുന്നു നടന്റെ അധിക്ഷേപം. 

വിനായകന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു : 

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ . പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ

 കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’

വിമർശനം ഉയർന്നതോടെ കുറച്ചുസമയത്തിനുള്ളിൽ വിനായകൻ പോസ്റ്റ് നീക്കം ചെയ്തു. പക്ഷേ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇതിപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നു. നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നടനെതിരെ കേസെടുക്കണമെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്. മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് വിനായകന്റെ പതിവു രീതിയാണ്. സ്ത്രീകളുടെ നേരെയും മുൻപ് അധിക്ഷേപ വർഷം നടത്തിയിരുന്നു നടൻ . ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്.

https://www.facebook.com/581257589/videos/540627291486288/

Related posts:

Leave a Reply

Your email address will not be published.