ഗൗരി കിഷനുമായി പ്രണയത്തിലുള്ള നടനാരാണ്?

1 min read

ക്ലാസ്മുറിയിൽ കാമുകനുമായി പ്രണയിച്ചിരിക്കുന്ന ഗൗരി കിഷന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കാമുകൻ ആരാണെന്ന അന്വേഷണവും പല ഭാഗത്തുനിന്നുമുണ്ടായി. ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയ വീഡിയോയിലെ ചില രംഗങ്ങളാണ് ഇത്. ഗൗരികിഷന്റെ കൂടെയുള്ളത് നടൻ ഷെർഷ ഷെരീഫാണ്. ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് രാത്രി 11 സുഹൃത്തുക്കളുമായി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോയും പ്രൊമോഷന്റെ ഭാഗമായി ഇറങ്ങിയിരുന്നു. ആറടി ഉയരമുള്ള നായകനും നാലടി ഉയരമുള്ള നായികയും തമ്മിലുള്ള പ്രണയത്തിലെ രസക്കാഴ്ചകളാണ് ലിറ്റിൽ മിസ് റാവുത്തർ ഒരുക്കുന്നത്. നായകനായ ഷെർഷ തന്നെയാണ് തിരക്കഥയൊരുക്കിയത്. വിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയുടേതാണ്.

Related posts:

Leave a Reply

Your email address will not be published.