മോദി പറഞ്ഞ കച്ചത്തീവ് ദ്വീപ് എവിടെ

1 min read

ഇനി ഇന്ത്യയ്ക്ക് ദ്വീപ് തിരിച്ചുകിട്ടുമോ, ശ്രീലങ്കയുമായി യുദ്ധം ചെയ്യേണ്ടിവരും

പാര്‍ലിമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ഒരു കച്ചത്തീവ് ദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നില്ലേ. കോണ്‍ഗ്രസ് ശ്രീലങ്കയ്ക്ക് കച്ചത്തീവ് കൈമാറി എന്നും ദ്വീപ് തിരിച്ചുപിടിക്കണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തനിക്ക് പവതവണ കത്തെഴുതിയെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. തമിഴ്‌നാട്ടിനും ശ്രീലങ്കയ്ക്കുമിടയിലാണ് ഈ ദ്വീപുള്ളത്. ഭാരതമാതാവിനെ കൊന്നു എന്നു പറഞ്ഞ കോണ്‍ഗ്രസിനുള്ള മറുപടിയായാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നടപടിയെ മോദി വിമരശിച്ചത്. ഇന്ത്യയെ പലതായി മുറിച്ച പാരമ്പര്യമാണ ്‌കോണ്‍ഗ്രസിനുള്ളതെന്നും മോദി അന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതേ കോണ്‍ഗ്രസാണ് ഇന്ത്യയോടും ഇന്ത്യക്കാരോടും സ്‌നേഹം എന്നൊക്കെ പറയുന്നുവെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

ഇന്ത്യയിലെ രാമേശ്വരത്തിനും ശ്രീലങ്കയിലെ നെടുവാന്‍ ദ്വീപിനും ഇടയില്‍ പാക്ക് കടലിടുക്കില്‍ ഒന്നേകാല്‍ ചതുരശ്ര കിലോ മീറ്റര്‍ വിസ്ത്ൃതിയിലാണ് കച്ചത്തീവുളളത്. ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമാണ ഈ ദ്വീപിലെ ഏക കെട്ടിടം. പള്ളിപ്പെരുന്നാളിന് ഇന്ത്യാക്കാരും പോകും. അവര്‍ക്ക് വിസയോ പാസോ ആവശ്യമില്ല.
പണ്ട് ജാഫ്‌നയുടെ ഭാഗമായിരുന്നു ഇവിടെ. 17 ആം നൂറ്റാണ്ട് മുതല്‍ രാമനാട് രാജാവിന്റെ കീഴിലായി. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് പ്രസിഡന്‍സിയുട ഭാഗമായിരുന്നു. അന്നും സിലോണ്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംകിട്ടിയതിന് ശേഷവും തര്‍ക്കം തുടര്‍ന്നു. 1974ന് ഇന്ദിരാ ഗാന്ധി ഇത് ശ്രീലങ്കയ്ക്ക് കൈമാറി.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഇത്. പലപ്പോഴും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നേവി അധികൃതരുടെ പിടിയിലാകാറുണ്ട്. എന്നാല്‍ കച്ചത്തീവ് ഇന്ത്യയ്ക്ക് കിട്ടിയാല്‍ ഏഴ് ക നോട്ടിക്കരല്‍ മൈല്‍ അധികം ദൂരം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കാം. പലപ്പോഴും കച്ചിത്തീവിനും നെടുംതീവിനുമിടയിലാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്യാറുളളത്.

തമിഴ് നാട്ടിലെ ഡി.എം.കെ., എ.ഐ.എഡി.എംകെ പാര്ട്ടികള്‍ കച്ചത്തീവ് ഇന്ത്യ തിരിച്ചുപിടിക്കണമെന്ന വാദക്കാരാണ്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്‌നാട് നിയമസഭ ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കിയിടരുന്നു.

എന്നാല്‍ നേരത്തെ മുതല്‍ തര്‍ക്ക ഭൂമിയായതിനാല്‍ ഇത് വിട്ടുകൊടുത്തു എന്നുപറയാനാവില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. 2014ല്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞത് 1974ല്‍ ഇന്ത്യ അത് കരാര്‍ പ്രകാരം വിട്ടുകൊടുത്തു എന്നാണ്. ഇനി യുദ്ധം നടത്തിയാലേ അതേ തിരിച്ച് കിട്ടു എന്നാണ് റോത്തഗി പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.