ഇനി വാട്ട്‌സ്ആപ്പിലെ ഫോട്ടോ ഇങ്ങനെയും അയക്കാം; അത്യവശ്യമായ ഫീച്ചര്‍ എത്തി
1 min read
വാട്ട്‌സ്ആപ്പില്‍ ഇടുന്ന ഫോട്ടോകള്‍ ഇനി മുതല്‍ ബ്ലറ് ചെയ്യാം. കഴിഞ്ഞ ദിവസമാണ് ബീറ്റ ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ഈ അപ്‌ഡേറ്റ് കൊണ്ടുവന്നത്. ഇമേജ് ബ്ലര്‍റിംഗ് ടൂള്‍ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകള്‍ക്കായി ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ അവതരിപ്പിച്ചിരുന്നു.
ഫോട്ടോകള്‍ അയയ്ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകള്‍ ചേര്‍ക്കാനും ഈ സെറ്റിങ്‌സ് ഉപയോക്താക്കളെ സഹായിക്കും. പുതിയ അപ്‌ഡേറ്റില്‍ നിരവധി അധിക ടൂളുകളും ഉണ്ടാകും. സെന്‍സീറ്റിവ് ആയ കണ്ടന്റുകള്‍ ബ്ലര്‍ ചെയ്യാന്‍ ഈ സെറ്റിങ്‌സ് ഉപയോക്താക്കളെ അനുവദിക്കും.
വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പങ്കുവെച്ചത്.ഡെസ്‌ക്‌ടോപ്പിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി അടുത്തിടെ മീഡിയ ഓട്ടോഡൗണ്‍ലോഡിംഗ് കണ്‍ട്രോള്‍ ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ പതിപ്പിലെ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചിത്രം അയയ്ക്കാന്‍ ശ്രമിച്ച് പുതിയ ഡ്രോയിംഗ് ടൂളില്‍ ബ്ലര്‍ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നോക്കാം.
കഴിഞ്ഞ ദിവസമാണ് അവതാര്‍ ഫീച്ചര്‍ നിലവില്‍ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയ വാര്‍ത്ത വന്നത്. ഒരു പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകള്‍ക്കിടയില്‍ ഉള്‌പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ഇവ ലഭ്യമായി തുടങ്ങി എന്ന് വാബെറ്റ് ഇന്‍ഫോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അവതാര്‍ കോണ്‍ഫിഗര്‍ ചെയ്തുകഴിഞ്ഞാല്‍, പ്ലാറ്റ്‌ഫോമില്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഒരു പുതിയ സ്റ്റിക്കര്‍ പായ്ക്ക് വാട്ട്‌സ്ആപ്പ് ക്രിയേറ്റ് ചെയ്യും. കൂടാതെ വാട്ട്‌സ്ആപ്പില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയായി ഒരു അവതാര്‍ തിരഞ്ഞെടുക്കാനും കഴിയും. വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോഗിക്കുകയും അനുയോജ്യമായ രണ്ട് പതിപ്പുകളിലൊന്നിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍, അവതാര്‍ ഫംഗ്ഷനുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇത് അറിയാനായി വാട്ട്‌സ്ആപ്പ് സെറ്റിങ്‌സില്‍ പോയി ‘അവതാര്‍’ എന്ന പേരില്‍ സെര്‍ച്ച് ചെയ്യുക.
ഉണ്ടെങ്കില്‍ അവതാര്‍ ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് അവതാര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭിക്കൂ.നിലവില്‍ വാട്ട്‌സാപ്പ് ബീറ്റ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.