ജാതി സെന്‍സസ് കൊണ്ട് എന്തുപ്രയോജനം

1 min read

ജാതി സെന്‍സസ് വാദം തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ വിഡ്ഡികളാക്കാനോ

ലോകസഭയിലോ നിയമസഭകളിലോ പിന്നാക്ക വിഭാഗങ്ങള്‍ക്കോ ന്യൂനപക്ഷങ്ങള്‍ക്കോ സംവരണമില്ല. ആര്‍ട്ടിക്കിള്‍ 330, 332, 243ഡി, 243ടി. എന്നിവ അത് വ്യക്തമാക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമില്ല. ജാതി അടിസ്ഥാനത്തിലുള്ള സംവരണം പട്ടിക ജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മാത്രമുള്ളതാണ്. 1951 മുതലുള്ള സെന്‍സസുകളില്‍ അവരുടെ ജനസംഖ്യാ കണക്കും എടുക്കുന്നുണ്ട്. ഓരോ സെന്‍സസിലും ജനസംഖ്യ കൂടിവരുന്നതിനാല്‍ സംവരണ മണ്ഡലങ്ങളുടെ എണ്ണവും കൂടുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലും പൊതുമേഖലയിലും ജോലി സംവരണം നല്‍കുന്നതും ജനസംഖ്യാ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ഒ.ബി.സി സംവരണവും സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്കുഅളള സംവരണവും ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയല്ല നല്‍കുന്നത്. കേന്ദ്രസര്‍വീസിലാകട്ടെ പട്ടിക ജാതി സംവരണം 15 ശതമാനവും പട്ടികവര്‍ഗ സംവരണം 7.5 ശതമാനവുമാണ്. ഇത് 1981ലെ ജനസംഖ്യയ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.

എന്നാല്‍ കേരളത്തിലാകട്ടെ 1971ലെ സെന്‍സസിന്‌റെ അടിസ്ഥാനത്തിലാണ് സംവരണം നിശചയിച്ചത്. 8 ശതമാനം പട്ടിക ജാതിക്കും 2 ശതമാനം പട്ടികവര്‍ഗത്തിനും. എന്നാല്‍ ചില പട്ടികവര്‍ഗ വിഭാഗങ്ങളെ അതില്‍ നിന്നൊഴിവാക്കിയപ്പോള്‍ 81ലെ സെന്‍സസില്‍ പട്ടികജാതി ശതമാനം കൂടുകയും പട്ടികവര്‍ഗം കുറയുകയും ചെയ്തു. പട്ടിക വര്‍ഗ നിര്‍ണയത്തെ സംബന്ധിച്ച ഭരണഘടനയിലെ 341, 342 വകുപ്പുകള്‍ പ്രതിപാദിക്കുന്നുണ്ട്. പിന്നീട് കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങില്‍ പട്ടികാജാതി സംവരണം 10 ആക്കിയപ്പോള്‍ഡ പട്ടിക വര്‍ഗക്കാരുടെയം ഒരുശതമാനം കുറ്ഞഞു.
എന്നാല്‍ കേരള സര്‍ക്കാര്‍ ഈ അനുപാതത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. 91, 2002, 2011 സെന്‍സസുകളിലെ ജനസംഖ്യ കണക്ക് പ്രകാരമാണ് ഇവിടങ്ങളിലെ സംവരണ നിരക്ക് തീരുമാനിച്ചത്. എന്നാല്‍ പട്ടികജാതിക്കാര്‍ക്ക് ആനുപാതികമായി സംവരണം നല്‍കിയില്ല. 1981 മുതല്‍ നിയമനങ്ങളില്‍ രണ്ട് ശതമാനം സംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്‍ എയിഡഡ് സ്‌കൂളുകളിലും സംവരണം നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

ഇതൊക്കയായിട്ടും പിന്നെ നിങ്ങളെന്തിനാണ് ജാതി സെന്‍സസ് എടുക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ക്ക് 50 ശതമാനത്തിലധികം സംവരണം പറ്റില്ല. കേരളത്തിലിത് 49.5 ശതമാനമാണ്. അതായത് പട്ടികജാതി 15 ശതമാനം, പട്ടികവര്‍ഗം 7.5 ശതമാനം, ഔ.ബി.സി 27.5 ശതമാനം.

ഇപ്പോള്‍ സെന്‍സസിനെക്കുറിച്ച പറയുന്നതിനൊന്നും വിലയില്ലെന്ന് മനസ്സിലായില്ല.

Related posts:

Leave a Reply

Your email address will not be published.