സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ
എന്നത് അവളുടെ തീരുമാനം;
നടി കങ്കണാ റനൗട്ട്

1 min read

വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്രയമാണ്. എന്നാല്‍ അങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ പലപ്പോഴും സമൂഹത്തിന്റെ ഒരു വിഭാഗം ഇടപെടുന്നത് നാം കാണുന്നതാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ തങ്ങള്‍ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചും പലപ്പോഴും പരസ്യമായി പങ്കുവച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റനൗട്ട്.

ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവളാണെന്ന് പറയുകയാണ് കങ്കണ റനൗട്ട്. ഒരു സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് നേര്‍ത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങള്‍ വിവാദമായിരുന്നു. ഇപ്പോള്‍ അതേ വസ്ത്രങ്ങള്‍ ധരിച്ച് വിമര്‍ശകര്‍ക്ക് മറുപടി പറയുകയാണ് താരം.

‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഏതു വസ്ത്രം ധരിക്കണമെന്നതില്‍ അവസാനത്തെ തീരുമാനം എടുക്കേണ്ടതും അവളാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടണ്ടതില്ല’ എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രങ്ങള്‍ പങ്കുവച്ചത്.

നേര്‍ത്ത വെള്ള ടോപ്പും പാന്റ്‌സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ‘പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ഞാന്‍ ഓഫിസിലേക്കു പോകുന്നു’ എന്നും കങ്കണ കുറിച്ചു. ധാകഡിന്റെ പ്രൊമോഷന്‍ സമയത്ത് കങ്കണ ഈ ചിത്രങ്ങള്‍ പങ്കുവച്ചതപ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അതേസമയം, ഭാരതീയ സംസ്‌കാരത്തിലൂന്നിയതായിരിക്കണം വസ്ത്രധാരണം എന്നരീതിയില്‍ കങ്കണ നടത്തിയ പ്രസ്താവന മുമ്പ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്നാണ് നേര്‍ത്ത വസ്ത്രം ധരിച്ച താരത്തെ ആളുകള്‍ ട്രോളിയത്.

Related posts:

Leave a Reply

Your email address will not be published.