വാളയാര്‍ പീഡന കേസ് തുടരന്വേഷണം; സിബിഐയുടെ പുതിയ ടീം, 3 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി

1 min read

പാലക്കാട്: വാളയാര്‍ പീഡന കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് കണ്ടെത്തല്‍ തന്നെയാണ് സിബിഐയും ആവര്‍ത്തിച്ചതെന്നും പുതിയ കണ്ടെത്തലുകളൊന്നും ഇല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

നേരിട്ടുള്ള തെളിവ് ലഭ്യമല്ലെങ്കില്‍ എന്ത് കൊണ്ട് കുറ്റവാളികളെ ശിക്ഷിക്കാന്‍ പാകത്തിനുള്ള സാഹചര്യത്തെളിവുകള്‍ ഉറപ്പാക്കിയില്ലെന്നും കോടതി ചോദിച്ചിരുന്നു. ഓഗസ്റ്റ് പത്തിനാണ് പാലക്കാട് പോക്‌സോട് കോടതി (ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ) വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്‌സോ കോടതി ആവശ്യപ്പെട്ടത്.

ഉത്തരവിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ

  1. സിബിഐ ഹാജരാക്കിയ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ല.
  2. ഇത്രയും ഹീനമായ കുറ്റകൃത്യത്തില്‍ നേരിട്ടുള്ള തെളിവുകള്‍ കിട്ടിയില്ലെങ്കില്‍, കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയുന്ന ശക്തമായ സാഹചര്യത്തെളിവുകള്‍ ഉറപ്പാക്കേണ്ട ചുമതല അന്വേഷണ ഏജന്‍സിക്കുണ്ട്.
  3. കുറ്റാരോപിതന്‍ സ്വമേധയാ കുറ്റസമ്മതം നടത്തിയെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് സ്ഥാപിക്കാന്‍ അനുബ്ധ തെളിവുകള്‍ സിബിഐ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഇല്ല
  4. അലസവും അപൂര്‍ണവുമായ അന്വേഷണമാണ് കേസില്‍ ഉണ്ടിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

ഏറെ ഗൗരവതരമായ കേസില്‍ കൃത്യവും ശരിയായ ദിശയിലുമുള്ള അന്വേഷണം നടന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് നീതിനിര്‍വഹണത്തില്‍ വിശ്വാസം നഷ്ടപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനാല്‍ സത്യം കണ്ടെത്താനുള്ള തുടരന്വേഷണത്തിന് ആദ്യപരിഗണന നല്‍കണം എന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. നീതി ഉറപ്പാക്കാന്‍ തുടരന്വേഷണം അനിവാര്യമാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്‌സോ കോടതി ആവശ്യപ്പെട്ടിരുന്നത്.

ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസില്‍ തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദേശിച്ചിരുന്നു. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.