വിഴിഞ്ഞം സമരം: ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ്
1 min read
കൊച്ചി: വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമരക്കാരെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെ ഇതുവരെ 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം നല്‍കാന്‍ പരമാവധി ശ്രമം നടത്തുന്നു എന്നും പൊലീസ് വ്യക്തമാക്കി.