ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടി; സ്ത്രീയെ ആര്‍പിഎഫ് രക്ഷിച്ചു; വൈറല്‍ വീഡിയോ
1 min read
മുസാഫര്‍പൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ സ്ത്രീയ ആര്‍പിഎഫ് രക്ഷിച്ചു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീക്ക് സംഭവിക്കുന്നതാണ് വീഡിയോയിലുള്ളത്.
Sensing the impending danger, Alert on duty #RPF staff saved a lady passenger from coming under the wheels of a moving train at Muzaffarpur railway station.
— RPF INDIA (@RPF_INDIA) October 23, 2022
It is advisable not to board/alight a moving train#MissionJeewanRaksha @RailMinIndia @rpfecr pic.twitter.com/g7EzXcM1Fv
അശ്രദ്ധയോടെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങുന്ന ഈ സ്ത്രീ അപകടത്തില്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്. വേഗതിയാണ് ട്രെയിന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നത്. പ്ലാറ്റ്ഫോമിലും യാത്രക്കാരുടെ തിരക്കുണ്ട്. ഈ സമയത്താണ് യുവതി ഒന്നും നോക്കാതെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നത്. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പ്ലാറ്റ്ഫോമിലേക്ക് വീഴുകയാണ്. ഇങ്ങനെ ഇറങ്ങാന്‍ ശ്രമിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ റെയില്‍ പാളത്തിലേക്ക് വീണ മരണം സംഭവിക്കാറാണ് പതിവ്.
എന്നാല്‍ കൃത്യസമയത്ത് പരിസരത്തുണ്ടായിരുന്നു ആര് പി എഫ് ഉദ്യോഗസ്ഥരുടെ ധൈര്യം ഈ സ്ത്രീയെ രക്ഷിച്ചു. പ്ലാറ്റ്ഫോമിലൂടെ നിരങ്ങി പോകുന്ന സ്ത്രീയെ ആര് പി എഫ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. വീഡിയോ വൈറലായതോടെ ആര് പി എഫ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.