വേറെന്ത് വേണം?’ ആശീര്‍വാദം ഏറ്റുവാങ്ങി, ഫോട്ടോ പങ്കിട്ട് കളക്ടര്‍ കൃഷ്ണതേജ
1 min read
ആലപ്പുഴ: സമൂഹമാധ്യമങ്ങളിലെ സുപരിചിത മുഖമാണ് കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ അന്നുമുതല്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം സുപരിചിതനായി മാറി. പിന്നീട് തന്റെ പഠനത്തെക്കുറിച്ചും വിദ്യാഭ്യാസ കാലത്തെക്കുറിച്ചും വിവരിച്ചു കൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടതും സന്തോഷമറിയിച്ചതും.
കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഓഫീസിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതായി ഫോട്ടോയില്‍ കാണാം. കസേരയിലിരുന്ന്, തലയല്പം കുനിച്ച് ചെറുചിരിയോടെ അവരുടെ ആശീര്‍വാദം ഏറ്റുവാങ്ങുകയാണ് കളക്ടര്‍. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് 8700 ലൈക്കുകളും 250 ലധികം റിട്വീറ്റുകളുമാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. കളക്ടറുടെ സുമനസ്സിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരുടെയും പ്രതികരണം. വേറെന്ത് വേണം? എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അയാംഫോര്‍ആലപ്പി എന്ന് ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.