പ്രണവ് മോഹന്‍ലാല്‍ യൂറോപ്പിലെന്ന് വിനീത് ശ്രീനിവാസന്‍

1 min read

മലയാളികളുടെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും സിനിമാസ്വാദകര്‍ക്ക് എന്നും പ്രിയ താരമാണ് പ്രണവ്. സിനിമയെക്കാള്‍ ഏറെ യാത്രയെ പ്രണയിക്കുന്ന പ്രണവിനെ ‘റിയല്‍ ലൈഫ് ചാര്‍ളി, മല്ലു സുപ്പര്‍മാന്‍’ എന്നിങ്ങനെയാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ഫോട്ടോകളെല്ലാം ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

പ്രണവ് ഇപ്പോള്‍ യൂറോപ്പ് യാത്രയിലാണെന്നും 800 മൈല്‍സ് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാല്‍നടയായാണ് യാത്ര ചെയ്യുന്നതെന്നും വിനീത് പറഞ്ഞു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു വിനീതിന്റെ വെളിപ്പെടുത്തല്‍.

‘ഞങ്ങള്‍ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോള്‍ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്‌സണ്‍ പ്രൊഫൈലുണ്ട് അതില്‍ ഇതിന്റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട്’, എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രണവിനെ കുറിച്ച് ഹൃദയം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്ര?ഹ്മണ്യം പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവന്‍ എത്തിയിരുന്നു. അന്ന് തായ്‌ലാന്‍ഡില്‍ ആയിരുന്ന അവന്‍ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവന്‍ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്’, എന്നാണ് വിശാഖ് പറഞ്ഞിരുന്നത്.

Related posts:

Leave a Reply

Your email address will not be published.