ഗണേഷ് കുമാര്‍ മാടമ്പി, അച്ഛന് കള്ളന് – ഗണേശിനെതിരെ വിനായകന്
1 min readഅച്ഛന് കള്ളനാണ് എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് അച്ഛന് ചത്തു എന്നു പറയുന്നതില്‍ – ഗണേശന് മറുപടി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര നടക്കുമ്പോള്‍ അതിനെ അധിക്ഷേപിച്ച നടന് വിനായകന്റെ പരാമര്‍ശങ്ങള്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് . വഴിവെച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലൂടെയാണ് വിനായകന് ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചത്.. ”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്” ഇങ്ങനെ പോകുന്നു വിനായകന്റെ അധിക്ഷേപങ്ങള്‍. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിനായകന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എങ്കിലും ഇതിനകം ഈ പോസ്റ്റ് നവമാധ്യങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു. വിനായകനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
വിനായകന്റെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചവരില്‍ ഒരാളായിരുന്നു നടനും എം.എല്‍ എ യുമായ കെ.ബി.ഗണേഷ് കുമാര്‍. . വിനായകന് അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും സ്വന്തം അച്ഛന് ചത്തു എന്നു പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണമെന്നുമാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ പ്രതികരണം.
ഇതിനെത്തുടര്‍ന്ന് വിനായകനെ പിന്തുണച്ചും അദ്ദേഹത്തെ സംസ്കാരമില്ലാത്തവന് എന്നു പറഞ്ഞ ഗണേഷ് കുമാറിനെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അതിലൊരാളാണ് വിനോദ് അഴിക്കേരി . അദ്ദേഹം ഫെയ്സ്ബുക്കിലിട്ട ഒരു പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് തന്നെ അധിക്ഷേപിച്ച ഗണേശിന് വിനായകന് മറുപടി നല്‍കിയത്. ഗണേശിന്റെ പൂര്‍വ്വ കാല കഥകളെല്ലാം വാരി പുറത്തിടുന്നതായിരുന്നു വിനോദ് അരിക്കേരിയുടെ പോസ്റ്റ് . ആദ്യമായി അഴിമതി ക്കേസില്‍ ജയിലില്കിടക്കേണ്ടിവന്ന ഗണേശന്റ അ്ച്ഛന് ആര്.ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ട കോടതിവിധി പരാമര്‍ശിക്കുന്ന കുറിപ്പ് വരെ വിനോദ് തന്റെ പോസ്റ്റില്‍ അറ്റാച്ച്മെന്റ് ആയി ചേര്‍ത്തിട്ടുണ്ട്.
‘അച്ഛന് കള്ളന്’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് ‘അച്ഛന് ചത്തു’ എന്ന് പറയുന്നതില്‍. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന് ആണെന്ന് ചിലപ്പോള്‍ തോന്നും. അതൊന്നും ഒരു തെറ്റല്ല, അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്തിടും എന്നിങ്ങനെയായിരുന്നു വിനായകന് പങ്കുവച്ച വിനോദകുറിപ്പിലെ പരാമര്‍ശങ്ങള്‍ .
ഉമ്മന്‍ ചാണ്ടിയെ വിട്ട് ഗണേശനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ വിനായകന്. എന്നെ സംസ്കാരം പഠിപ്പിക്കാന്‍ നീയാരെടാ എന്ന ചോദ്യമാണ് വിനായകന് ഉയര്‍ത്തുന്നത്. നിന്നെക്കുറിച്ച് മലയാളികള്‍ക്ക് നന്നായി അറിയാം എന്നാണ് ഗണേശിനോട് അദ്ദേഹം പറയാതെ പറയുന്നത്.