ജയിലര്‍ സിനിമ രജനികാന്തിന്റേതുമാത്രമല്ല,വിനായകന്റേതു കൂടിയാണ്.
1 min read
ജയിലര്‍ സിനിമ രജനികാന്തിന്റേതു മാത്രമല്ല,വിനായകന്റേതുകൂടിയാണ്. ഉഗ്രപ്രതാപിയായ നായകനും അതിലേറെ മിടുക്കരായ കൂട്ടാളികളും ചേര്‍ന്നു നേരിടുന്നത് ഒരേ ഒരു വര്‍മനെയാണ്. വര്‍മനെ അത്യുജ്ജ്വലമായി അവതരിപ്പിക്കുകയാണ് വിനായകനിവിടെ. ഒരിക്കല്‍ വിനായകന്‍ പറഞ്ഞു. ഞാന്‍ നേടിയ അറിവുകളൊന്നുംപുസ്തകം വായിച്ചിട്ടല്ല. ആ അറിവും ചിന്തയും കൊണ്ട് കുറേ നാള്‍ എന്തുചെയ്യണമെന്ന് ഞാന്‍ സെറ്റു ചെയ്തു വച്ചിട്ടുണ്ട്.
ഓരോ കഥാപാത്രമാകാനും വിനായകന്‍ നന്നായി തയ്യാറെടുക്കും. പൂര്‍ണമായും സംവിധായകന്റെ ടൂളാണ് നടനെന്ന് വിനായകന്‍ കരുതുന്നു.
ഇതര ഭാഷകളില്‍ വിനായകന്‍ വേറൊരു നടനാണ്. ഭാഷയിലും ശരീര ചലനങ്ങളിലും അയാള്‍ വേറിട്ടിരിക്കുന്ന. സമൂഹം നിര്‍ണയിക്കുന്നതുപോലെ ജീവിക്കാന്‍ തന്റെ സ്വാതന്ത്ര്യ ബോധം അനുവദിക്കുന്നില്ലെന്നു പറയുമ്പോഴും അടുക്കുംചിട്ടയുമാര്‍ന്ന ജീവിതമാണ് വിനയന്റേത്. ജോലിയില്‍ അങ്ങേയറ്റത്തെ പ്രൊഫഷണലിസമാണ് വിനായകന്‍ കാണിക്കുന്നതും.