സ്വയം സന്ദേശം അയക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നു

1 min read

മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നു. കൃത്യമായ ഇടവേളകളില്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാറുള്ള ഫീച്ചറുകളുടെ കൂട്ടത്തില്‍ പുതിയതാണ് സ്വയം സന്ദേശം അയക്കാനുള്ള ഫീച്ചപര്‍.

വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ബീറ്റ ബീറ്റ ആപ്പുകളില്‍ ചില ബീറ്റ ടെസ്റ്ററുകള്‍ക്കായി സ്വയം സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഫീച്ചര്‍ പരീക്ഷിക്കുന്നു എന്നാണ് വിവരം. ആന്‍ഡ്രോയിഡ് 2.22.24.2 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ബീറ്റ പുറത്തിറങ്ങിയതിന് ശേഷം തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയെന്നാണ് വിവരം.

ഇത് പ്രകാരം കോണ്‍ടാക്റ്റില്‍ ‘Me’ എന്ന ഒരു കോണ്‍ടാക്റ്റ് കൂടി ആഡ് ചെയ്തിട്ടുണ്ടാകും. അതിലേക്ക് നിങ്ങള്‍ക്ക് സന്ദേശം അയക്കാം. അതില്‍ നിങ്ങള്‍ക്ക് സ്വയം സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്നു. നിങ്ങള്‍ക്ക് ഒരു ലിങ്ക് പെട്ടെന്ന് കിട്ടി. അത് സൂക്ഷിക്കണമെങ്കില്‍ അത് നിങ്ങള്‍ക്ക് സ്വയം അയക്കാം. അതായത് ചില കാര്യങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ സേവ് ചെയ്യാന്‍ ഇത് നല്ലതാണ്.

ഇതിന് പുറമേ ഇപ്പോള്‍ തന്നെ ഒരേ വാട്ട്‌സ്ആപ്പ് അക്കൌണ്ട് തന്നെ നിരവധി ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കുന്നവരുണ്ട്. അപ്പോള്‍ നിങ്ങളുടെ ഉപകരണങ്ങള്‍ക്കിടയില്‍ ഫയലുകള്‍ കൈമാറാനോ ആഗ്രഹിക്കുന്നുവെങ്കില്‍, സ്വയം സന്ദേശം അയയ്ക്കുന്നത് ഉപയോഗപ്രദമായ ഒരു സവിശേഷതയാണ്.

അതേ സമയം വാട്ട്‌സ്ആപ്പില്‍ ആപ്പില്‍ ഉപയോക്താവിന് അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ അപ്‌ഡേറ്റ് വാട്ട്‌സ്ആപ്പ് പുറത്തിറക്കിയെന്ന് വിവരമുണ്ട്.

സെറ്റിംഗ്‌സില്‍ ‘അവതാര്‍’ എന്ന പുതിയ ഓപ്ഷന്‍ ലഭിച്ചാല്‍, ഒരു ഉപയോക്താവിന് അവതാര്‍ ക്രിയേറ്റ് ചെയ്യാം. ഉപയോക്താക്കള്‍ അവരുടെ അവതാറുകള്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍. ചാറ്റ് കീബോര്‍ഡിലെ അവതാര്‍ പേജ് തുറന്നതിന് ശേഷം അവര്‍ക്ക് അവ സ്റ്റിക്കറുകളായി അയച്ചുതുടങ്ങാം എന്നാണ് വാട്ട്‌സ്ആപ്പ് വെബ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.