മമതയുടെ ബംഗാളില്‍ രണ്ട് ഗിരിവര്‍ഗ വനിതകളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു

1 min read

 ബംഗാളിലെ മാള്‍ഡയില്‍ രണ്ടു വനിതകളുടെ സാരി കീറി, നഗ്നരാക്കി മര്‍ദ്ദിച്ചു

 ഭ്രാന്തരായ ജനക്കൂട്ടം രണ്ടു സ്ത്രീകളെ മര്‍ദ്ദിക്കുന്നു. അവരുടെ തുണി അഴിക്കുന്നു. അവരെ നഗ്‌നകളാക്കുന്നു,വീണ്ടും വിണ്ടും മര്‍ദ്ദിക്കുന്നു. അക്കൂട്ടത്തില്‍ സ്ത്രീകളുമുണ്ട്. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലെ ബാമന്‍ഗോള പോലീസ് സ്റ്റേഷന്‍ പരിധിക്കുളളിലെ ബക്കുവഹട്ടിലാണ് ഈ സംഭവം. ജൂലായ് 19നാണ് ഈ സംഭവം നടന്നത്. ടി.വി ബംഗ്ലാ ഈ സംഭവത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. പോക്കറ്റടിക്കാരാണെന്ന സംശയത്തിലാണ ്ജനക്കൂട്ടം രണ്ടു സ്ത്രീകളെ കൈകാര്യം ചെയ്തത്രെ. അവരെ ജനക്കൂട്ടം പൊതിരെ തല്ലി. അഴിഞ്ഞു പോയ വസ്ത്രം ചുരുട്ടി അവര്‍ നഗ്‌നത മറയ്ക്കാന്‍ ഇരുവരും ശ്രമിക്കുന്നുണ്ടായിരുന്നു. അതേ സമയം ജനക്കുട്ടം വടികൊണ്ടും കൈ കൊണ്ടും ചെരിപ്പ് കൊണ്ടും അവരെ അടിക്കുകായിരുന്നു. ന്ഗനത മറയ്ക്കാന്‍ തുണി ചുരുട്ടിപിടിക്കുമ്പോള്‍ തങ്ങള്‍ക്ക് നേരെ വരുന്ന  അടികളൊക്കെ  കൈകൊണ്ട് തടുക്കാന്‍ പോലും അവര്‍ക്കാവുന്നുണ്ടായിരുന്നില്ല. ജനക്കുട്ടം അവരുടെ  മുടിക്ക് പിടിച്ച് വലിക്കുന്നതും അവര്‍ വേദനകൊണ്ട് പുളയുന്നതും വീഡിയോയില്‍  കാണാം. ആരും അവരുടെ രക്ഷയ്ക്കെത്തിയില്ല. ആക്രമണത്തിനിരയാവര്‍ മാള്‍ഡയിലെ മണിക്ക് ചക് ഗ്രാമത്തിലുള്ളവരാണെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ടവര്‍ ഗിരിവര്‍ഗക്കാരാണെന്ന് ബി.ജെ.പി വക്താവ് അമിത് മാളവ്യ പറഞ്ഞു. ഈ സംഭവം കണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ ഹൃദയം തകര്‍ന്നില്ലേയെന്ന് മാളവ്യ ചോദിച്ചു.

 ഈ കാടന്‍ പ്രവൃത്തിയെ മമത അപലപിച്ചില്ലെന്ന് മാത്രമല്ല ദു:ഖം രേഖപ്പെടുത്തിയതു പോലുമില്ല.

 നേരത്തെ ജൂലായ് 8ന് തിരഞ്ഞെടുപ്പ് ദിവസം ഹൗറ ജില്ലയിലെ പാഞ്ചളയില്‍ ബി.ജെ.പി വനിതാ സ്ഥാനാര്‍ത്ഥിയെ തൃണമൂല്‍ സ്ഥാനാര്‍ഥികളും ഗുണ്ടകളും  ചേര്‍ന്ന് ആക്രമിച്ചിരുന്നു. ബൂത്തിലിരുന്ന സ്ഥാനാര്‍ഥിയെ പുറത്തേക് വലിച്ചിഴയ്ക്കുകയും നഗ്‌നയാക്കി മര്‍ദ്ദിക്കുകയുമായിരുന്നു.  വോട്ടെണ്ണല്‍ ദിവസം  ഹൗറയിലെ ദോംജൂറില്‍ ബി.ജെ.പിയുടെ വനിതാ സ്ഥാനാരഥിയെ കൗണ്ടിംഗ് സെന്ററില്‍ വെച്ച് തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. മമതയുടെപോലീസ് ഈ സംഭവത്തില്‍ ഒരു എഫ്.ഐ.ആര്‍ പോലും ഇട്ടിട്ടില്ല. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളുമല്ലെന്ന് മാളവ്യ പറഞ്ഞു.

 പശ്ചിമ ബംഗാളിലെ അക്രമങ്ങളെക്കുറിച്ച് വിവരിക്കവേ ബി.ജെപിയുടെ ഹൂഗ്ലിയില്‍ നിന്നുള്ള  ലോകസഭാംഗം ലോകത് ചാറ്റര്‍ജി ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ വച്ച് പൊട്ടിക്കരഞ്ഞു.
 സ്ത്രീകള്‍ക്ക് നേരെ ലൈംഗികമായ അക്രമങ്ങളാണ് ബംഗാളില്‍ നടക്കുന്നതെന്ന് അവര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.