ഇടി വെറും വാചകമടി, മസ്കിന്റെ കുട്ടിക്കളിക്ക് സമയമില്ല
1 min readലോകം ഉറ്റുനോക്കിയ ഇലോൺ മസ്ക്-സുക്കർ ബർഗ് ഇടി മത്സരം ഉണ്ടാവാനിടയില്ല. മസ്ക്കിന്റേത് വെറും വാചകമടി മാത്രമാണെന്നും അദ്ദേഹത്തിന്റെ കുട്ടിക്കളിക്ക് തനിക്ക് സമയമില്ലെന്നും മെറ്റ സിഇഒ സക്കർബർഗ് വ്യക്തമാക്കി. ത്രെഡ്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഞാൻ അഗസ്റ്റ് 26 എന്ന തീയതി നൽകി. ഇലോൺ അത് ഉറപ്പിച്ചിട്ടില്ല. ഇപ്പോൾ ശസ്ത്രക്രിയ വേണമെന്നും പറയുന്നു. പരിശീലനമത്സരം നടത്തണമെന്നാണ് പുതിയ ആവശയം. വെറുതേ സമയം കളയുകയാണ്. കുറച്ചുകൂടി ഗൗരവമുള്ളവരുമായി മത്സരിക്കാനാണ് എന്റെ തീരുമാനം. സക്കർബർഗ് പറയുന്നു. എക്സിനു പകരമായി ത്രെഡ്സ് പിറത്തിറങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള മത്സരം മുറുകിയത്. ഇടികൂടാൻ ആദ്യം വെല്ലുവിളിച്ചത് മസ്ക് ആയിരുന്നു. സക്കർബർഗ് അതേറ്റെടുത്തു.