മോഹൻലാലിനെപ്പോലെ നന്നായി ഫൈറ്റ് ചെയ്യുന്ന നടൻ മലയാളത്തിലില്ല

1 min read

100 കോടി നേടിയ ആദ്യ മലയാള ചിത്രമായിരുന്നു മോഹൻലാലിന്റെ പുലിമുരുകൻ … അന്നേ വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ആക്ഷൻ സീനുകൾ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. പീറ്റർ ഹെയ്ൻ ആയിരുന്നു സ്റ്റണ്ട് കൊറിയോഗ്രാഫർ …. പുലിമുരുകനിൽ മോഹൻലാലിനൊപ്പം സ്റ്റണ്ട് ചെയ്യുമ്പോഴുള്ള അനുഭവങ്ങൾ പങ്കു വെച്ച് നടൻ അംജത് മൂസ പറയുന്നതിങ്ങനെയാണ്.

” അദ്ദേഹത്തെപ്പോലെ നന്നായി ഫൈറ്റ് ചെയ്യാൻ പറ്റുന്ന നടൻ മലയാളത്തിൽ വേറെയില്ല.. നല്ല സപ്പോർട്ടായിരുന്നു…. 

ഓരോ അടി അടിക്കുമ്പോഴും അദ്ദേഹം പറയും മോനേ ശ്രദ്ധിക്കണമെന്ന് . എപ്പോഴും കൂടെ നിൽക്കും. എത്ര സ്നേഹത്തോടെയാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരിക. ലാലേട്ടന് ഫൈറ്റിലുള്ള ഫ്ലെക്സിബിലിറ്റിയും ടൈമിങ്ങും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ പ്രായത്തിലും എത്ര പെർഫെക്റ്റായിട്ടാണ് , മനോഹരമായിട്ടാണ് അദ്ദേഹം ആക്ഷൻ സീനുകൾ ചെയ്യുന്നത്. പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാണത്. കണ്ടു തന്നെ അറിയണം. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ” അംജത് മൂസ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.