കേരളത്തില്‍ ലഹരി മരുന്ന് ഉപയോ?ഗം ഞെട്ടിപ്പിക്കുന്ന തരത്തില്‍,പിടികൂടുന്നത് ഒടുവിലത്തെ കണ്ണികളെ മാത്രംവി.ഡി.സതീശന്‍

1 min read

കൊച്ചി : അറിയുന്നതിനേക്കാള്‍ ഗുരുതര സാഹചര്യത്തില്‍ ആണ് കേരളത്തില്‍ മയക്കു മരുന്നു ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മദ്യ ഉപയോഗത്തില്‍ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത് തന്നെ സ്ഥിതി.സ്ത്രീകളും പെണ്‍കുട്ടികളും മയക്കു മരുന്നിന്റെ ചതി കുഴിയില്‍ ആണ്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പല തരത്തിലുള്ള മയക്കു മരുന്ന് സംസ്ഥാനത്ത് എത്തുന്നു. പൊലീസ് പിടികൂടുന്നത് അവസാനത്തെ കണ്ണികളെ മാത്രം ആണ്. വിറ്റഴിക്കുന്നതിന്റെ 5 ശതമാനം പോലും പിടിക്കപ്പെടുന്നില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു

കേരളത്തില്‍ മയക്കുമരുന്ന് ആഴത്തില്‍ വേരൂന്നി കഴിഞ്ഞു. കേട്ടു കേള്‍വി ഇല്ലാത്ത ഗുണ്ട അതിക്രമങ്ങള്‍ നടക്കുന്നു . ഇതിന് പന്നിലും മയക്കു മരുന്ന് ആണ്. കേരളം നേടിയ പുരോഗതിയെ പിന്നോട്ട് അടിക്കുന്നതാണ് മയക്കു മരുന്ന് ഉപയോഗമെന്നും വിഡി സതീശന്‍ പറഞ്ഞു

യുഡിഎഫിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കൊച്ചിയില്‍ തുടക്കമായി. ഈ മാസം 10 മുതല്‍ 20 വരെ എല്ലാ ജില്ലകളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ക്യാമ്പയിനുകള്‍ നടക്കും.

Related posts:

Leave a Reply

Your email address will not be published.