ഗുജറാത്ത് മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിക്കും,പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ
1 min read
മുംബൈ : ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശനം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നേരില്‍ കാണാന്‍ സിവില്‍ ആശുപത്രിയിലും അദ്ദേഹം എത്തിയേക്കും.പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ അവസാന ദിനമാണ് ഇന്ന്.ഇന്നലെ ഗുജറാത്ത് രാജ്ഭവനില്‍ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം വിളിച്ച് ചേര്‍ത്തിരുന്നു.
പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകള്‍ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി .ദുരന്തത്തില്‍ ഇതുവരെ 140 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പാലത്തില്‍ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജര്‍മാര്‍ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും