പ്രിയ വര്‍ഗീസിന്റെ നിയമന നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി, ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും
1 min read
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നിര്‍ദേശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കി. ഹര്‍ജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതില്‍ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കമുള്ള റിസര്‍ച്ച് സ്കോര്‍ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വര്‍ഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തില്‍ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയര്‍ന്ന് മാര്‍ക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്.
രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസര്‍ച്ച് സ്കോര്‍ 651 ആണ്. അഭിമുഖത്തിലെ മാര്‍ക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസര്‍ച്ച് സ്കോര്‍ 645. ഇന്റര്‍വ്യൂവില്‍ കിട്ടിയത് 28 മാര്‍ക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വര്‍ഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വര്‍ഗ്ഗീസിന് യുജിസി നിഷ്കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവ!ണ്ണര്ക്ക് മുന്നിലുണ്ട്. പ്രിയയുടെ മൂന്ന് വര്‍ഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്റ്സ് ഡയറക്ടറായുള്ള രണ്ട് വര്‍ഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂര്‍ സര്‍വകലാശാല നല്കിയ വിവരാവകാശ രേഖ പറയുന്നു.