മരണമില്ലാത്ത ജയന്‍

1 min read

മലയാള സിനിമയുടെ ഇതിഹാസ നടന്‍ ജയന്‍ ഓര്‍മ്മയായിട്ട് ഇന്ന് 43 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16ന് കോളിളക്കത്തില്‍ ഫൈറ്റ് സീന്‍ അഭിനയിക്കുമ്പോള്‍ ഹെലിക്കോപ്റ്റര്‍ അപകടത്തിലായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭയുടെ മരണം. 123 ചലചിത്രങ്ങളില്‍ തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ച നടന്‍ മരിക്കുമ്പോള്‍ 41 വയസ്സ്. മലയാളത്തിലെ ആദ്യ ആക്ഷന്‍ നായകന്റെ യഥാര്‍ത്ഥ നാമം കൃഷ്ണന്‍ നായര്‍. നാവികസേന ഓഫീസര്‍ ആയിരുന്ന അദ്ധേഹം വേഷത്തിലും ശൈലിയിലും തരംഗം സൃഷ്ടിച്ചു.  1974ല്‍ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. വില്ലന്‍ വേഷത്തിലൂടെ വന്ന് പിന്നീട് നായക വേഷങ്ങളിലൂടെ ജനകീയ നടനായിത്തീര്‍ന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമെന്ന സിനിമയില്‍ നായകനായെത്തി. മനുഷ്യമൃഗം, സഞ്ചാരി, അങ്ങാടി, അഗ്നിസാഗരം, നായാട്ട്, വെള്ളായണി പരമു, കണ്ണപ്പനുണ്ണി എന്നിവയാണ് മറ്റു സിനിമകള്‍. പൗരിഷത്തിന്റെയും സൗന്ദര്യത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും മലയാളി മനസ്സുകളില്‍ ഇന്നും ജയന്‍ നിറഞ്ഞു നില്‍ക്കുന്നു.

ReplyForward

Related posts:

Leave a Reply

Your email address will not be published.