പൂപ്പാറയില്‍ പോയി മടങ്ങവെ വള്ളം മറിഞ്ഞു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
1 min readഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞു കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. സ്‌കൂബ ടിം തെരച്ചില്‍ നടത്തിവരുകയാണ്. എറണാകുളം, തൊടുപുഴ ടീമുകള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
301 കോളനി നിവാസികളായ ഗോപി, സജീവ എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
വള്ളം മറിഞ്ഞ് ജലാശയത്തില്‍ കാണാതായ ഇരുവര്‍ക്കും വേണ്ടി മൂന്നാര്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ 5 മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വൈകിട്ട് 5ന് തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി. സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമീപത്ത് കാട്ടാനക്കൂട്ടം നില്‍ക്കുന്നതിനാലും ഇരുട്ട് വീണതിനാലും രാത്രി ഏഴരയോടെ ഇന്നലെ സംഘം തെരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ 11മണിയോടെ തിരച്ചില്‍ പുനരാംഭിച്ചു.
തൊടുപുഴയില്‍ നിന്നും എറണാകുളത്ത് നിന്നുമുള്ള സ്‌കൂബാ സംഘങ്ങള്‍ സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തുന്നത്.