മമ്മൂട്ടി ഹഗ് ചെയ്തപ്പോൾ ഞെട്ടിപ്പോയെന്ന് താരം

1 min read

മമ്മൂട്ടി അപ്രതീക്ഷിതമായി തന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് നടൻ അങ്കിത് മാധവ് . വളരെ ഇമോഷണലായ സീനായിരുന്നു അത്. സ്ക്രിപ്റ്റിൽ ഹഗ് ചെയ്യുന്ന സീൻ ഉണ്ടായിരുന്നില്ല. ഷേക്ക് ഹാന്റ് കൊടുത്തിട്ട് ബൈ പറഞ്ഞു പോവുക .. അത്രേയുള്ളു .. പക്ഷേ, ആക്ഷൻ പറഞ്ഞപ്പോൾ മമ്മൂക്ക വന്ന് കെട്ടിപ്പിടിച്ചു. ഞാൻ ഞെട്ടിപ്പോയി. ടെക്നിക്കൽ മിസ്‌റ്റേക്ക് കാരണം വീണ്ടും എനിക്ക് ഹഗ് കിട്ടി. കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി ഹഗ് ചെയ്ത ഏകവ്യക്തി ഞാനായിരുന്നു. സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനും അതു തന്നെയായിരുന്നു. അങ്കിത് പറയുന്നു. കണ്ണൂർ സ്ക്വാഡിൽ ഉത്തർപ്രദേശുകാരനായ പൊലീസുകാരൻ യോഗേഷിനെ അവതരിപ്പിച്ചത് അങ്കിത് മാധവാണ്. സിനിമയിൽ യോഗേഷ് ജോർജിനെ സല്യൂട്ട് ചെയ്യുന്ന രംഗമുണ്ട്. ആ സല്യൂട്ട് മമ്മൂട്ടി എന്ന ലജന്റിന് ഞാൻ കൊടുത്ത സല്യൂട്ട് ആണെന്നും പറയുന്നു അങ്കിത്  കാരണം അദ്ദേഹം ആ സിനിമയിൽ ജീവിക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.