കുഞ്ഞിനെ പാലൂട്ടാന്‍ പോകവേ വാഹനാപകടത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

1 min read

കണ്ണൂര്‍: കുഞ്ഞിനെ പാലൂട്ടാന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്.

റഷീദ ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂര്‍ ഇരിട്ടി റോഡിലുടെ പോകുമ്പോള്‍ സ്‌കൂട്ടറിന് പിന്നില്‍ അമിത വേ?ഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് സജീര്‍ തൊണ്ടിയില്‍ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കള്‍: ഷഹദ ഫാത്തിമ (6), ഹിദ് ഫാത്തിമ (പത്ത് മാസം). വീരാജ്‌പേട്ട സ്വദേശിനിയാണ് റഷീദ.

Related posts:

Leave a Reply

Your email address will not be published.