പാറശ്ശാല ഡിപ്പോയില്‍ മിന്നല്‍ പരിശോധന; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി; സൂപ്രണ്ടിനും അസിസ്റ്റന്റിനും സ്ഥലം മാറ്റം

1 min read

തിരുവനന്തപുരം: പാറശാല ഡിപ്പോയില്‍ മിന്നല്‍ പരിശോധന. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കിയ പാറശാല ഡിപ്പോയില്‍ കെഎസ്ആര്‍ടിസി സി എം ഡിയുടെ മിന്നല്‍ പരിശോധന. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി. ഹാജര്‍ പട്ടികയില്‍ തിരുത്തലുകള്‍ കണ്ടെത്തി. മാസം 16 ഡ്യൂട്ടി ചെയ്യാത്തവര്‍ക്കും ശമ്പളം അനുവദിച്ചതായി കണ്ടെത്തി. സൂപ്രണ്ടിനെയും അസിസ്റ്റന്റിനെയും ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി.

അതിനിടെ കെ എസ് ആര്‍ ടി സി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് 1,17,535 രൂപാ കാണാതായതില്‍ സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരനായ ടി ടി സുരേഷ് കുമാര്‍, കെ അനില്‍ കുമാര്‍, ജി ഉദയകുമാര്‍, ജോസ് സൈമണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ദിവസ വരുമാനത്തില്‍ നിന്നാണ് പണം കാണാതായത്. പ്രതിദിന കളക്ഷന്‍ മുഴുവനായും ബാങ്കില്‍ എത്തിയില്ലെന്ന് നാല് ദിവസം മുമ്പാണ് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയില്‍, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആന്റ് ക്യാഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധയില്‍, പൊരുത്തക്കേട് കണ്ടെത്തി. ജീവനക്കാര്‍ ഹാജരാക്കിയ വൗച്ചറുകള്‍ ഡീസല്‍ അടിക്കാന്‍ നല്‍കിയതിന്റേത് അല്ലെന്ന് കണ്ടെത്തി. വൗച്ചറുകള്‍ സ്വീകരിച്ചതിന്റെ വിവരം സ്‌ക്രോള്‍ ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.

ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് കണക്ക്. വിധിപകര്‍പ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസ് അപകടക്കേസ് പരിഗണിക്കവേയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

Related posts:

Leave a Reply

Your email address will not be published.