ആലുവയിലെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വീടുവെക്കാന്‍ അഞ്ചു ലക്ഷം രൂപ സുരേഷ്‌ഗോപി നല്‍കും

1 min read

സര്‍ക്കാര്‍ ധനസഹായം ഒരു ലക്ഷം രൂപ

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മരണം ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. പൊലീസ് വേണ്ടതുപോലെ അന്വേഷിച്ചില്ല എന്ന പരാതിയായിരുന്നു ആദ്യമുയര്‍ന്നത്. മരണം നടന്ന് രണ്ടാം ദിവസമാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതും ജീവനറ്റ് ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതെ സര്‍ക്കാര്‍ വിവേചനം കാണിച്ചുവെന്ന പരാതി തൊട്ടുപിന്നാലെയെത്തി. സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും തന്നെ വിലാപയാത്രയിലോ സംസ്‌കാര ചടങ്ങുകളിലോ പങ്കെടുത്തിരുന്നില്ല. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ എാറെ വൈകിയാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജും ജില്ലാ കളക്ടറും കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായത്. ഇതിനിടയിലായിരുന്നു കര്‍മ്മം ചെയ്യാന്‍ പൂജാരി വന്നില്ലേ എന്ന നെഞ്ചത്തടിയും നിലവിളിയും. സ്ഥലം എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഗംഭീര പ്രകടനങ്ങളും കെട്ടിപിടുത്തവും.
മരണാനന്തര കര്‍മ്മങ്ങള്‍ക്ക് പൂജാരിയെന്തിന് എന്ന് അന്തം വിട്ടു നിന്നു ജനം. സൈബര്‍സഖാക്കളാകട്ടെ ഹിന്ദുസമൂഹത്തിനു നേരെ ഓരിയിടാന്‍ തുടങ്ങിയിരുന്നു. അപ്പോഴതാ ഞാന്‍ കള്ളം പറഞ്ഞതാണേ എന്ന് നിലവിളിയുമായി കര്‍മ്മി. കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ഒറ്റ രാത്രികൊണ്ടു തന്നെ പാളിപ്പോയതിന്റെ ജാള്യതയോടെ മാളത്തിലൊളിച്ചു സഖാക്കള്‍. മരവിച്ചു പോയതുകൊണ്ടായിരിക്കും ഇടതു ബുദ്ധിജീവികളുടെ പ്രസ്താവനകളോ മെഴുകുതിരി കത്തിക്കലോ കണ്ടില്ല. സാംസ്‌കാരിക നായകരും സ്ത്രീസംരക്ഷകരും ഉറക്കത്തിലാണ്. കേരളത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് വാഴ്ത്തിപ്പാടി കവിത രചിക്കാനുള്ള ടൂള്‍സ് തിരയുകയായിരിക്കാം കവിപുംഗവന്‍മാര്‍. കൊലപാതകത്തെ അപലപിച്ചുകൊണ്ടോ അനുശോചിച്ചുകൊണ്ടോ ഒരു വാക്കുപോലും ഇതുവരെ മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും വന്നിട്ടില്ല. ടൈംസ്‌ക്വയറില്‍ നിന്നു വന്നതിനു ശേഷം ഇങ്ങനെയാണ്. ഒന്നും ഉരിയാടില്ല.

ഒടുവില്‍ സര്‍ക്കാര്‍ കുഞ്ഞിന്റെ കുടുംബത്തിന് അടിയന്തിരമായി ഒരു ലക്ഷം രൂപ അനുവദിച്ചു. ഓട്ടപ്പാത്രവുമായി നടക്കുന്ന പിണറായി സര്‍ക്കാര്‍ അതെങ്കിലും ചെയ്തല്ലോ എന്നൊരാശ്വാസം. പക്ഷേ, ആ ആശ്വാസത്തിനും അല്പായുസ്സേ ഉണ്ടായുള്ളൂ. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് കൈത്താങ്ങായി ഓടിയെത്തി നടന്‍ സുരേഷ്‌ഗോപി. അഞ്ചു ലക്ഷം രൂപയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല, താന്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ ഒരു വിഹിതം. മരിച്ചത് എന്റെ മകളാണ് എന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. അദ്ദേഹം ഹൃദയം കൊണ്ട് നല്‍കിയ ആ പണം മൂല്യം അളക്കാന്‍ ആവാത്തതാണെന്ന് അഞ്ജു പാര്‍വതി പ്രഭീഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം:

ഇതൊക്കെകൊണ്ടാണ് ഈ മനുഷ്യനെ ഹൃദയത്തില്‍ ഇരിപ്പിടം നല്‍കി നമ്മള്‍ സ്‌നേഹിക്കുന്നത്. എത്ര എഴുതിയാലും തീരാത്ത, എത്ര പറഞ്ഞാലും ഒടുങ്ങാത്ത, എത്ര സ്‌നേഹിച്ചാലും മടുക്കാത്ത ഒരു മനുഷ്യന്‍. അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാള്‍ മുതല്‍ മുളച്ചതല്ല. അത് ഈശ്വരന്‍ ചിലര്‍ക്കായി മാത്രം നല്‍കിയ വരപ്രസാദമാണ്. റിയല്‍ ലൈഫിലും റീല്‍ ലൈഫിലും നായകനായി തിളങ്ങാന്‍ കഴിയുക എളുപ്പമല്ല. പക്ഷേ, എസ്ജി എന്ന മനുഷ്യന് അതിനു കഴിയുന്നത് അദ്ദേഹം നൂറ് ശതമാനവും പച്ച മനുഷ്യന്‍ ആയതുകൊണ്ടു മാത്രം.

കരുണ, നന്മ, സഹജീവി സ്‌നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങള്‍ എസ്ജിക്ക് ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് എാത് മലയാളം താരരാജാവിനേക്കാള്‍ വലിയ മള്‍ട്ടിമില്യണയര്‍ ആയിരുന്നേനെ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതല്‍ക്കൂട്ടായി കരുതിയ ആ മനുഷ്യന്‍ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. അതുകൊണ്ട് അദ്ദേഹത്തിന് അവകാശപ്പെടാന്‍ കോടികളുടെ ടേണ്‍ ഓവര്‍ ഉള്ള ബിസിനസ് സാമ്രാജ്യങ്ങളോ അതിലുള്ള പാര്‍ട്ണര്‍ഷിപ്പുകളോ പലയിടങ്ങളിലായി അത്യാധുനിക ആഡംബര മാളികകളോ ഇല്ല.

ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നല്‍കുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യം അളക്കാന്‍ കഴിയില്ല. കാരണം അതില്‍ ഉള്ളത് അഭിനയം എന്ന തന്റെ തൊഴിലില്‍ അദ്ദേഹം ഇന്‍വെസ്റ്റ് ചെയ്ത സ്വന്തം അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും പങ്ക് മാത്രമാണ്. അതായത് എസ്ജി എന്ന ദൈവാംശമുള്ള മനുഷ്യന്റെ ഒരു സിനിമ വിജയിച്ചാല്‍, അതിന്റെ എാറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാന്‍ വേണ്ടിയാണ്. കുറേയേറെ കുടുംബങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശമാവാനാണ്.

Related posts:

Leave a Reply

Your email address will not be published.