സാധാരണക്കാരുടെ കണ്ണീരാണ് ഉമ്മൻ ചാണ്ടിയുടെ വലിപ്പം

1 min read

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും . നിറപുഞ്ചിരിയുമായി ഏവരെയും എപ്പോഴും സ്വാഗതം ചെയ്യുന്ന വിശാല മനസിന്റെ അതിരുകളില്ലാത്ത സ്നേഹസ്പർശം ദീപ്തമായ ഓർമ്മയാവുകയാണ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന നാൾ മുതൽ ആരംഭിച്ച സൗഹൃദം വ്യത്യസ്ത ചേരികളിൽ നിന്നു പരസ്പരം പോരാടിയപ്പോഴും കൈവിടാതെ ഊട്ടി ഉറപ്പിച്ചുവെന്നത് അദ്ദേഹത്തിന്റെ സ്വാഭാവത്തിന്റെ നിറപ്പകിട്ടാർന്ന സവിശേഷത ഒന്നു കൊണ്ടു മാത്രമാണെന്ന് ഫേസ്ബുക്കിൽ കുമ്മനം കുറിച്ചു.

.ജനങ്ങളെ കേൾക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും ഇതുപോലൊരാൾ ഇനിയില്ലെന്നും, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സാധാരണക്കാർ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്നും സുരേഷ് ഗോപി പറഞ്ഞു.

താനും ഉമ്മൻചാണ്ടിയും തമ്മിലുളള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ മകൾക്കും കുടുംബത്തിനും അറിയാവുന്നതാണ്. ആ അടുപ്പം അദ്ദേഹവുമായി ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കും നന്നായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ഉമ്മൻചാണ്ടിയുടെ ജീവിതവും, ജനങ്ങൾ അദ്ദേഹത്തോട് പ്രകടിപ്പിക്കുന്ന സ്‌നേഹവും കൂടുതൽ മികച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ മുന്നോട്ടു വെയ്ക്കുന്നതിന് മറ്റ് നേതാക്കൾക്ക് പ്രചോദനമാണെന്ന് നടൻ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.