വിയ്യൂര്‍ ജയില്‍ സ്വന്തം വീടാക്കി കൊടി സുനി
1 min readടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് വിയ്യൂര്‍ ജയില്‍ സ്വന്തം വീടുപോലെ. അതീവ സുരക്ഷാ ജയിലിലാണ് കൊടി സുനിയുടെ ആഘോഷ ജീവിതം. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടപ്പെട്ടവനായതിനാല്‍ ജയിലിനുള്ളില്‍ കിരീടമില്ലാത്ത രാജാവെന്ന് വേണമെങ്കില്‍ പറയാം. മൊബൈലും ഇഷ്ടമുള്ള ആഹാരവും മദ്യവും ആഗ്രഹിക്കുമ്പോള്‍ തന്നെ ജയിലിനുള്ളിലെത്തും. ചാര്‍ജ് തീരുമ്പോള്‍ ചാര്‍ജ് ചെയ്ത ബാറ്ററികള്‍ സുനിയുടെ സെല്ലിലെത്തും. പുറത്തെ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ച് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നതായാണ് ജയില്‍ അധികൃതരുടെ കണ്ടെത്തല്‍. കൂടുതലും സ്വര്‍ണക്കടത്തും ഭൂമി ഇടപാടുകളുമാണ്. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ സഹായമാണ് സൗകര്യങ്ങള്‍ ലഭിക്കാന്‍ കാരണം. വിയ്യൂരില്‍നിന്ന് മാറ്റണമെന്ന് സുനി ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. ഇതിനായാണ് കലാപമുണ്ടാക്കിയതെന്നും അധികൃതര്‍ സംശയിക്കുന്നു. സഹ തടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെ സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.