അഭിഭാഷകരുടെ മുന്നില്‍വച്ച് എല്‍ദോസ് മര്‍ദ്ദിച്ചു, രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞു’, പരാതിക്കാരിയുടെ മൊഴി
1 min read
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതിയായ കേസില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ മൊഴി പുറത്ത്. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരുടെ മുന്നിലിട്ട് എല്‍ദോസ് മര്‍ദ്ദിച്ചെന്നാണ് മൊഴി. മൂന്ന് അഭിഭാഷകര്‍ നോക്കി നില്‍ക്കേ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കോവളത്തെ പരാതിക്ക് കാരണമെന്ന രേഖയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ തടഞ്ഞു.തുടര്‍ന്ന് അഭിഭാഷകര്‍ വാഹനത്തില്‍ കയറ്റി നഗരത്തില്‍ ചുറ്റിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എല്‍ദോസ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.