ശിവസേന തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
1 min read
മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന ബാലാസാഹേബ് ശിവസേന തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ആറ്റുകാല്‍ സുനില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. ആര്യശാല മനോജ്, വാമനപുരം ഉപേന്ദ്രനാഥ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്‍ സെക്രട്ടഖറി സ്ഥാനത്തേക്ക് അഭിജിത്ത് ഒറ്റശേഖരമംഗലം, രാജേഷ് കണ്ണാരംകോട് എന്നിവരെയും തിരഞ്ഞെടുത്തു. രാജേഷ് കൈപ്പാടി ട്രഷററായുള്ള ജില്ലാകമ്മിറ്റിയാണ് നിലവില്‍ വന്നത്. തൊഴിലാളി വിഭാഗമായ ഭാരതീയ കാംകാര്‍ സേന ജില്ലാ പ്രസിഡന്റായി പേരൂര്‍ക്കട ഷിബുവിനെയും കോ-ഒര്ഡിനേറ്ററായി അഡ്വ . പേരൂര്‍ക്കട ഹരികുമാര്‍ സംസ്ഥാന സെക്രട്ടറിയായി കാലടി ബൈജു എന്നിവരെയും തിരഞ്ഞെടുത്തു.