‘നടികര്‍ തിലക’ത്തിനെതിരെ ശിവാജി ഗണേഷന്റെ ആരാധകര്‍

1 min read

ശിവാജി ഗണേഷനെ അവഹേളിക്കുകയാണെന്ന് ആരാധക സംഘടന

ടൊവിനോ തോമസ് നായകനാകുന്ന ‘നടികര്‍ തിലകം’ എന്ന ചിത്രത്തിനെതിരെ ആരാധക സംഘടന. പേര് മാറ്റണമെന്നാണ് ശിവാജി ഗണേഷന്‍ ആരാധക സംഘടനയുടെ ആവശ്യം.
സുവിന്‍ സോമശേഖരന്‍ തിരക്കഥ എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തില്‍ ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താര സംഖടനയായ ‘അമ്മ’ യ്ക്ക് ‘നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന അയച്ച കത്തിലാണ് പേര് മാറ്റണമെന്ന ആവശ്യം പറയുന്നത്. സിനിമാ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് പേര് മാറ്റമമെന്ന ആവശ്യവുമായി ആരാധകരുടെ കത്ത്. ‘നടികര്‍ തിലകം എന്നത് അവര്‍ക്ക് ഒരു പേര് മാത്രമല്ല; ജീവശ്വാസമാണെന്നും തമിഴ് സിനിമയുടെ എല്ലാമെല്ലാമാണ് എന്നും അവര്‍ കത്തില്‍ കുറിക്കുന്നു. നടികര്‍ തിലകം എന്ന പേര് ഒരു മലയാള സിനിമക്ക് നല്കുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകരെയും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവരെയും വേദനിപ്പിക്കുന്നതിന് സമാനമാണ്. അദ്ദേഹത്തിന്റെ പേര് ഒരു ഹാസ്യ ചിത്രത്തിന് നല്കുസന്നതിലൂടെ ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ അവഹേളിക്കുന്നതിന് സമാനമാണ്. ഒത്തൊരുമയോടെ പരസ്പരം സഹകരിക്കുന്ന തമിഴ്, മലയാളം സിനിമകള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാന്‍ അനുവാദം നല്കരുതെന്ന് അഭ്യര്‍ത്ഥിമക്കുന്നുവെന്നും സംഘടന കത്തില്‍ ആവശ്യപ്പെടുന്നു. പൃഥ്വിരാജ്, സുരാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ഡ്രൈവിംഗ് ലൈസന്‌സി’ന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നടികര്‍ തിലകം’.

Related posts:

Leave a Reply

Your email address will not be published.