ഷാരോണ്‍ വധക്കേസ്:ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിക്കാന്‍ പൊലീസ് ശ്രമം,കസ്റ്റഡി അപേക്ഷ നല്‍കും
1 min read
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.ഗ്രീഷ്മയുടെ വീടിനകത്ത് ഉള്‍പ്പെടെ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഗ്രീഷ്മയുടെ അമ്മ സിന്ധു,അമ്മാവന് നിര്‍മ്മല്‍ കുമാര്‍ എന്നിവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു
സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമെന്ന ഭയം കൊണ്ടാണ് ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി. കഷായത്തില്‍ അണുനാശിനി ചേര്‍ത്ത് നല്‍കുകയായിരുന്നു. അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ വച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുളള ഗ്രീഷ്മയെ കസ്റ്റഡിയില്‍ എടുത്ത് വിശദ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം