വഴിയോരക്കച്ചവട കടയില്‍ തീപിടുത്തം, 30000 രൂപയുടെ നഷ്ടമെന്ന് ഉടമ, അന്വേഷണം ആരംഭിച്ച് പൊലീസ്

1 min read

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വഴിയോര കച്ചവടക്കടയില്‍ തീപിടിത്തം. നെയ്യാറ്റിന്‍കര വഴുതുരിന് സമീപത്തെ വഴിയോര കച്ചവട കടയിലാണ് തീപിടിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി ഹക്കിമിന്റെയാണ് കട. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. പതിനായിരങ്ങളുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ വിലയിരുത്തി. 30000 രൂപയുടെ നഷ്ടമുണ്ടായി എന്ന് ഹക്കിം പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹക്കിം ഇവിടെ റോഡരികിലായി കച്ചവടം നടത്തി വരികയാണ്. ഉള്ളി കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ സീസന്‍ അനുസരിച്ചുള്ള പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ് കച്ചവടം ചെയ്യുന്നത്. നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് വിദക്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.