ദിസ് ഈസ് റോങ് – ആറാട്ടണ്ണനെക്കൊണ്ട് മാപ്പ് പറയിച്ച് നടൻ ബാല

1 min read

മാപ്പ് പറയിച്ചത് താരങ്ങളെക്കുറിച്ച് വ്യക്തിപരമായ പരാമർശം നടത്തിയതിന്‌
മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ നിരൂപണത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാടുകയാണ് എന്ന അദ്ദേഹത്തിന്റെ വാക്ക് വൻഹിറ്റായിത്തീർന്നു. ഇതിനു പിന്നാലെ ആറാട്ടണ്ണൻ എന്ന് സന്തോഷ് വർക്കി അറിയപ്പെടാനും തുടങ്ങി.
ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് സന്തോഷ് വർക്കി വ്യക്തിപരമായി നടത്തിയ പരാമർശത്തിന് മാപ്പു പറയിക്കുകയാണ് നടൻ ബാല. സന്തോഷ് വർക്കിയെ തന്റെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ബാല അയാളെക്കൊണ്ട് മാപ്പു പറയിച്ചത്.
മോഹൻലാലിനോടും ഭാര്യ സുച്രിത്രയോടും മാപ്പ് പറയാൻ ബാല ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. മലയാളത്തിലെ ഒരു നടിയെക്കുറിച്ച് ബോഡി ഷെയ്മിംഗ് നടത്തിയതിനും മാപ്പു പറയിക്കുന്നുണ്ട് ബാല. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതേ ഇരിക്കുമോ? ഇതൊക്കെ കുട്ടികൾ കാണില്ലേ? നിങ്ങളുടെ അമ്മ കാണില്ലേ? എന്നൊക്കെ സന്തോഷ് വർക്കിയോട് ചോദിക്കുന്നുമുണ്ട് ബാല. താൻ ചെയ്തത് തെറ്റാണെന്നും അക്കാര്യത്തിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും സന്തോഷ് വർക്കി പറയുന്നുണ്ട്.

https://fb.watch/m8iSg-tqJ_/

Related posts:

Leave a Reply

Your email address will not be published.