ശബരിമല വിശേഷം : പതിനെട്ടാംപടി
1 min read
18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇഞ്ചിപ്പാറമല, കാളകെട്ടിമല, പുതുശ്ശേരിമല, കരിമല, നീലിമല, തലപ്പാറമല, നിലയ്ക്കല്‍മല, ദേവര്‍മല, ശ്രീപാദമല, മൈലാടുംമല, മാതംഗമല, ഖല്‍ഗിമല, ചിറ്റമ്പലമേട്, സുന്ദരമല, നാഗമല, ഗൗണ്ടല്‍മല, പൊമ്പലമേട്, ശബരിമല എന്നിവയാണ് ആ 18 മലകള്‍. ഇതില്‍ പൊന്നമ്പലമേട് ശബരിമലയുടെ മൂലസ്ഥാനമാണ്.
ക്ഷേത്രത്തിലെ 18 പടികള്‍ ഈ 18 മലകളുടെ പ്രതീകമാണത്രേ. 18 മലദൈവങ്ങളെയും വണങ്ങി അയ്യപ്പനെ ദര്‍ശിക്കുന്നു എന്നാണ് സങ്കല്പം. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ശബരിമലയില്‍ പടിപൂജ നടത്തുന്നത്. ക്ഷേത്രത്തിലെ എാറ്റവും ചെലവേറിയ പൂജയും പടിപൂജ തന്നെ.