ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ബാങ്ക് ഉദ്യോഗസ്ഥയോട് അപമര്യാദ;മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

1 min read

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ബാങ്ക് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ ആര്‍.ടി.ഒ. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നെടുമങ്ങാട് ആര്‍.ടി.ഒ. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നെടുമങ്ങാട് വാളിക്കോട് ദര്‍ശന റോഡില്‍ താമസിക്കുന്ന അനസ് മുഹമ്മദ്(40) ആണ് അറസ്റ്റിലായത്.

ഡ്രൈവിങ് ടെസ്റ്റിന് എത്തിയ സ്ത്രീയോട് ഇയാള്‍ മോശമായി സംസാരിക്കുകയും ഇതു ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം ചീത്തവിളിക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാരിയുടെ പരാതിയെത്തുടര്‍ന്നാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

ഒക്ടോബര്‍ 14-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് സി.ഐ. എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.