നാലര വർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡെന്ന് നടൻ റോണി
1 min read
കണ്ണൂർ സ്ക്വാഡിന് തിറേറ്ററുകളിൽ നിന്നു ലഭിക്കുന്ന കയ്യടിയിൽ കണ്ണു നിറഞ്ഞ് നടൻ റോണി വർഗീസ്. ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, തിരക്കഥയെഴുതിയതും റോണിയാണ്.
ജീവിതത്തിലെ എാറ്റവും നല്ല നിമിഷമാണിത്. നാലരവർഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനേക്കാൾ കൂടുതൽ മേക്ക് ചെയ്ത് വെച്ചിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ കഥ. അഞ്ചാറ് വർഷം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ. എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് കണ്ണൂർ സ്ക്വാഡ് റോണി പറയുന്നു. ആദ്യപ്രദർശനം കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടനെന്ന നിലയിൽ മലയാളത്തിന് പരിചിതനാണ് റോണിയെങ്കിലും അദ്ദേഹത്തിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ആദ്യ സിനിമയാണ് കണ്ണൂർ സ്ക്വാഡ്. പൊലീസിന്റെ കണ്ണൂർ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ നേരിൽ കണ്ടാണ് കഥ ഒരുക്കിയത്.