അരൂരില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം കള്ളന് കൊണ്ടുപോയത് 10 പവന്
1 min read
ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളന് മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. 10 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തുന്നതിന് മുമ്പ് കള്ളന് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളില്‍ കള്ളനെ കാണാനാകുന്നത്. തുടര്‍ന്ന് ശ്രീകോവിലിന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം.