അടി എന്നു പറഞ്ഞാൽ പൊടി പാറുന്ന അടി

1 min read

പ്രേക്ഷകശ്രദ്ധ നേടി ആർഡിഎക്‌സ്, യുവത്വത്തെ ത്രസിപ്പിക്കുന്ന സിനിമ

മിന്നൽ മുരളിക്ക് ശേഷം സോഫിയ പോൾ നിർമ്മിച്ച ആക്ഷൻ ചിത്രമാണ് ആർഡിഎക്‌സ്. മൂന്ന് സുഹൃത്തുക്കളുടെ കഥയാണിത്. രണ്ടു കാലഘട്ടങ്ങളിലായി ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഷെയ്ൻനിഗം, പെപ്പെ, നീരജ് മാധവ് എന്നിവരുടെ അത്യുഗ്രൻ പ്രകടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച പാട്ടുകളും ആക്ഷൻ രംഗങ്ങളും ഒക്കെ ചേർന്ന ഒരു കിടിലൻ മൂവി. ചിത്രത്തിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. വലിയ ഹൈപ്പൊന്നും കൊടുത്തിരുന്നില്ലെങ്കിലും സിനിമയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നാണ് ആദ്യദിവസത്തെ പ്രതികരണം സൂചിപ്പിക്കുന്നത്. ഒരു യഥാർത്ഥ മാസ് സിനിമയാണ് ആർഡിഎക്‌സ് എന്നു പറയുന്നു പ്രേക്ഷകർ.  

സിനിമയുടെ വിജയത്തിൽ വികാരാധീനനാവുകയാണ് നടൻ നീരജ് മാധവ്. സിനിമ സ്വപ്‌നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയമാണ് ഇതെന്നായിരുന്നു നീരജ് പറഞ്ഞത്. സാധാരണക്കാരുടെ വിജയമാണിത്. ഈ സമയത്ത് എനിക്ക് ഇത്രയേ പറയാനുള്ളൂ. ബാക്കിയെല്ലാം ആളുകൾ പറയട്ടെ.

ആളുകളുടെ കയ്യടി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്നു ആന്റണി പെപ്പെ. മികച്ച സിനിമയാണിത്. ഫൈറ്റും റൊമാൻസും ആക്ഷനും ഉൾപ്പെടെ എല്ലാമുണ്ട്. ഓണം ആർഡിഎക്‌സ് തന്നെ കൊണ്ടുപോകും. യഥാർത്ഥ മാസ് പടമാണ് ഇത്. ഇനി ഇതിലും വലിയ പാൻ ഇന്ത്യൻ പടം വരും. ആളുകൾക്ക് ഈ സിനിമ ഇഷ്ടമാകുമെന്നതിൽ സംശയമില്ല. നഹാസ് മനോഹരമായി ഈ ചിത്രം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴാണ് ഞാൻ മുഴുവൻ സിനിമ കാണുന്നത്. ആന്റണി പെപ്പെ പറഞ്ഞു.

കാണികളെ ആവേശം കൊള്ളിക്കുന്ന എല്ലാ ഘടകങ്ങളും ആർഡിഎക്‌സിൽ ഉണ്ടെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ഇത്തരം സിനിമകളാണ് പാൻ ഇന്ത്യൻ ലെവലിൽ ഇറക്കേണ്ടിയിരുന്നത്. രാജാവിനും മന്ത്രിമാർക്കും ഇനി മാറിയിരുന്ന് യുദ്ധം കാണാം. ബോക്‌സോഫീസ് ഇനിയാണ് കത്താൻ പോകുന്നത്. ഇത് ആർഡിഎക്‌സ് ഓണമാണ.് ഇങ്ങനെ പോകുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.

പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ അൻപറിവ് ആണ് ആർഡിഎക്‌സിലെ സംഘട്ടന രംഗങ്ങൾ തയ്യാറാക്കിയത്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് അൻപറിവാണ്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണിത്. ഒരു കാലത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ ആയിരുന്ന ബാബു ആന്റണിയും ചിത്രത്തിലുണ്ട്.    

Related posts:

Leave a Reply

Your email address will not be published.