വെളുത്ത പെണ്ണിനെയേ വിവാഹം കഴിക്കൂ എന്ന് രജനീകാന്ത്

1 min read

1975ൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങളിലൂടെ സിനിമയിലെത്തിയ രജനി ഇന്ന് തമിഴകത്തിന്റെ തലൈവർ ആണ്. രജനീകാന്തിന്റെ കുടുംബജീവിതവും പലപ്പോഴും ചർച്ചയാവാറുണ്ട്.്. വെളുത്ത പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ഡോ.കാന്തരാജ്. വൈ.ജി.മഹേന്ദ്രയോടാണ് രജനി ഇക്കാര്യം പറയുന്നത്. മഹേന്ദ്രയുടെ ഭാര്യ സുധയെ കണ്ടപ്പോൾ അത്തരത്തിൽ വെളുത്തിരിക്കുന്ന, ഭംഗിയുള്ള ഒരു പെൺകുട്ടിയെ താൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് രജനി പറഞ്ഞു. ”സുധയ്ക്ക് ഒരു സഹോദരിയില്ലേ? ആ പെൺകുട്ടി വെളുത്ത് സുന്ദരിയാണെന്ന് കേട്ടു. അവളെ വിവാഹം ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.” രജനി പറഞ്ഞു. പിന്നീട് വൈ.ജി.മഹേന്ദ്രൻ അടക്കമുള്ളവർ ഇടപെട്ടാണ് രജനിയും ലതയും തമ്മിലുള്ള വിവാഹം നടത്തിയത്. 1982 ഫെബ്രുവരി 26ന് തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തനിക്ക് കറുത്ത നിറമായതുകൊണ്ടാണ് വധു വെളുത്തതായിരിക്കണമെന്ന് രജനി വാശിപിടിച്ചതെന്നു പറയുന്നു ഡോ.കാന്തരാജ്. നിറം ആയിരുന്നു രജനി പ്രധാനമായും ശ്രദ്ധിച്ചത്.
ലത തന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചുവെന്ന് രജനി തന്നെ പറഞ്ഞിട്ടുണ്ട്. മദ്യപാനവും പുകവലിയുമുള്ള ആളായിരുന്നു താൻ. നന്നായി മാട്ടിറച്ചി കഴിക്കുകയും ചെയ്യും. ഇതിനെല്ലാം മാറ്റം വരുത്തി തന്നെ പുതിയ മനുഷ്യനാക്കിയത് ലതയാണെന്ന് പറയുന്നു രജനി.

Related posts:

Leave a Reply

Your email address will not be published.