തിയേറ്ററുകൾ കീഴടക്കാൻ രജനീകാന്ത് വീണ്ടുമെത്തുന്നു

1 min read

ജയിലറിനു ശേഷം തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുകയാണ് രജനീകാന്ത്.  വിഷ്ടു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ലാൽ സലാം റിലീസിനൊരുങ്ങുന്നു. ഐശ്വര്യ രജനീകാന്ത് തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷമാണ് രജനീകാന്തിന്റേത്.. മൊയ്തീൻഭായ് എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. 2024ലെ പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും. സ്‌പോർട്‌സ് ഡ്രാമയാണ് ലാൽസലാം. എ.ആർ.റഹ്മാന്റേതാണ് സംഗീതം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന കപിൽദേവും ചിത്രത്തിലുണ്ട്. കപിൽദേവിനൊപ്പം പ്രവർത്തിക്കുന്നതിനെ താൻ ബഹുമതിയായി കാണുന്നതായി രജനീകാന്ത് പറയുന്നു. 8 വർഷങ്ങൾക്കുശേഷമാണ് ഐശ്വര്യ രജനീകാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്.

Related posts:

Leave a Reply

Your email address will not be published.