ബച്ചൻ ഒരു പ്രതിഭാസമാണെന്ന് രജനി; സർ, നിങ്ങളാണ് തലൈവർ എന്ന് ബച്ചനും

1 min read

അമിതാഭ് ബച്ചനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് രജനികാന്ത്. ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇന്ത്യൻ ഇതിഹാസങ്ങൾ ഒന്നിച്ചെത്തുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷമാണ് ഈ കൂടിച്ചേരൽ.
ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കു വെച്ച് രജനീകാന്ത് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാന്ന്. “ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക്കയുടെ ‘തലൈവർ 170’ എന്ന ചിത്രത്തിൽ എന്റെ ഗുരു, പ്രതിഭാസം, അമിതാഭ് ബച്ചനൊപ്പം ഞാൻ 33 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തിക്കുന്നു. എന്റെ ഹൃദയം സന്തോഷത്താൽ മിടിക്കുന്നു.’’– ഇതിനുള്ള ബച്ചന്റെ മറുപടിയും വൈറലാണ്.

‘‘സർ, നിങ്ങൾ എന്നോട് വളരെ ദയ കാണിക്കുന്നു, പക്ഷേ സിനിമയുടെ തലക്കെട്ട് നോക്കൂ, തലൈവർ 170.. തലൈവർ എന്നാൽ നേതാവ്, തലവൻ, ചീഫ്.. നിങ്ങളാണ് തല, നേതാവ്, തലവൻ.. അതിൽ ആളുകൾക്ക് എന്തെങ്കിലും സംശയമുണ്ടോ. എനിക്ക് നിങ്ങളുമായി എന്നെ താരതമ്യം ചെയ്യാൻ കഴിയില്ല. നിങ്ങളോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതു തന്നെയാണ് എന്റെ വലിയ ബഹുമതി.’’–ബച്ചൻ പറഞ്ഞു.

1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.

Related posts:

Leave a Reply

Your email address will not be published.