ജിഗര്‍തണ്ട 2 പോസ്റ്ററില്‍ രജനിയും കമലും
1 min read
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിഗര്‍തണ്ട 2 ഡബിള്‍ എക്‌സ്. രാഘവാ ലോറന്‍സും എസ്.ജെ. സൂര്യയുമാണ് ഡബിള്‍ എക്‌സില്‍ മുഖ്യവേഷങ്ങളില്‍ എത്തുക. എന്നാല്‍ കാര്‍ത്തിക് സുബ്ബരാജ് പുറത്തുവിട്ട പുത്തന്‍ പോസ്റ്ററില്‍ രാഘവാ ലോറന്‍സിന് പകരം രജനികാന്തിനേയും എസ്.ജെ. സൂര്യക്കുപകരം കമല്‍ഹാസനേയുമാണ് പോസ്റ്ററില്‍ കാണാനാവുക. കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രേക്ഷകര്‍ ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ജിഗര്‍തണ്ട-ഡബിള്‍ എക്‌സ്. കുറച്ച് ദശകങ്ങള്‍ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഡബിള്‍ എക്‌സ് എന്ന ചിത്രത്തില്‍ ഇവരാകുമായിരുന്നു നായകന്മാര്‍ എന്നാണ് പോസ്റ്ററിന് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്ന തലക്കെട്ട്. കാര്‍ത്തിക് സുബ്ബരാജ് തന്നെ സംവിധാനം ചെയ്ത ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഇങ്ങനെയൊരു പോസ്റ്റര്‍ തീരെ പ്രതീക്ഷിച്ചില്ലെന്നും ചിത്രത്തേക്കുറിച്ചുള്ള ഹൈപ്പ് കൂടിയെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍. നിമിഷ സജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്.