രാജ് ബി ഷെട്ടി മലയാളത്തിലേക്ക്, ‘രുധിര’ത്തില്‍ അപര്‍ണ ബാലമുരളിയും
1 min read
‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കന്നഡ ചിത്രത്തിലൂടെ മലയാളികളുടെയും ശ്രദ്ധയാകര്‍ഷിച്ച സംവിധായകനും നടനുമാണ് രാജ് ബി ഷെട്ടി, രാജ്! ബി ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. ‘രുധിരം’ എന്ന ചിത്രത്തിലാണ് രാജ് ബി ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
നവാഗതനായ രാജ് ബി ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സജാദ് കാക്കുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവന്‍ ശ്രീകുമാര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.
വി എസ് ലാലനാണ് രുധിരം നിര്‍മിക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മാണം. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷബീര്‍ പത്താനാണ്. വിന്‍സന്റ് ആലപ്പാട്ടാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്. സൗണ്ട് മിക്‌സ് ഗണേഷ് മാരാര്‍. ആര്‍ട്ട് ശ്യാം കാര്‍ത്തികേയന്‍, അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം ധന്യ ബാലകൃഷ്!ണന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആനന്ദ് ശങ്കര്‍, ആക്ഷന്‍ റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളര്‍ എം എസ് അരുണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ അവീന ഫിലിംസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, പിആര്‍ഒ എ എസ് ദിനേശ്.