റെയില്‍വേ വികസനം; സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി വി.മുരളീധരന്
1 min readറെയില്‍വേ സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി വി.മുരളീധരന്
തലസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സന്ദര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കാപ്പില്‍, ഇടവ, വര്‍ക്കല ശിവഗിരി, അകത്തുമുറി, കടയ്ക്കാവൂര്‍, ബാലരാമപുരം, നേമം, കൊച്ചുവേളി, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിലായിരുന്നു അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ജീവനക്കാരോടും യാത്രക്കാരോടും അദ്ദേഹം സംവദിക്കുകയും സ്റ്റേഷനുകളിലെ വികസനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, യന്ത്രഗോവണികള്‍, പാര്‍ക്കിംഗ് സൗകര്യം, വിവരവിനിമയ സംവിധാനം, യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍, നിരീക്ഷണ ക്യാമറ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഒരോയിടത്തും യാത്രക്കാര്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടക്കമുള്ളവരെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.