‘കറുത്ത പട്ടി, പുറകിലേക്ക് മാറി നില്‍ക്ക്’
1 min readബാഗ്രൗണ്ട് ഡാന്‍സറായി വന്ന് നടനും സംവിധായകനുമെന്ന പ്രശസ്തിയിലേക്ക് എത്തിയ പ്രതിഭയാണ് രാഘവ ലോറന്‍സ്. ഒരു നാടകത്തെയും സിനിമാകഥയെയും വെല്ലുന്നതാണ് രാഘവയുടെ അഭിനയ ജീവിതം.
തുടക്കം പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രങ്ങളില്‍ ബാഗ്രൗണ്ട് ഡാന്‍സറായിട്ടായിരുന്നു. ഡാന്‍സിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇന്നു കാണുന്ന പ്രശസ്തിയിലേക്ക് ലോറന്‍സിനെത്തിച്ചത്. സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്രഹ്മണ്യന്റെ കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്ന അദ്ധേഹത്തെ ഡാന്‍സേഴ്സ് യൂണിയനില്‍ രജിനികാന്താണ് അംഗത്വമെടുക്കാന്‍ സഹായിച്ചത്. ലോറന്‍സിന്റെ നൃത്തം കണ്ട് ഇഷ്ടപ്പെട്ടായിരുന്നു രജിനികാന്ത് അന്നത് ചെയ്തത്. തുടര്‍ന്ന് ഏതാനും സിനിമകളില്‍ നൃത്ത സംവിധായകന്റെ സഹായിയായി പ്രവര്‍ത്തിച്ചു. നൃത്തത്തിലുള്ള അഭിനിവേഷം തന്നെയാണ് ലോറന്‍സിന് സിനിമകളിലും തുണയായത്. മുപ്പലേനി ശിവ സംവിധാനം ചെയ്ത സ്പീഡ് ഡാന്‍സര്‍ ചിത്രത്തില്‍ നായകനായി അവസരം ലഭിച്ചത് അങ്ങനെയായിരുന്നു. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. ‘കറുത്ത പട്ടി, പുറകിലേക്ക് മാറി നില്‍ക്ക്’ എന്ന് വരെ പറഞ്ഞിട്ടുണ്ട്. കാര്‍ത്തിക് സുബ്ബുരാജ് സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്സ് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തിലാണ് താരം നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞത്.